സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം
ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം.

വയനാട്: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുകയാണ്. കാട്ടാന ആക്രമണത്തിൽ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞിരിക്കുകയാണ്. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു.
ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ആദിവാസി വിഭാഗത്തിൽപ്പെട്ട കാട്ടുനായ്ക്ക സമുദായത്തിൽപ്പെട്ടയാളാണ് ബാലൻ. കഴിഞ്ഞ ദിവസമാണ് വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ നഷ്ടമായത്.
What's Your Reaction?






