പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവിലും ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നതിലും പ്രതികരണവുമായി വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്ത്. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് മന്ത്രി അറിയിച്ചു,
അതേസമയം വൈദ്യുതി വാങ്ങാനുള്ള കരാറുകള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ മേൽ അമിതഭാരം ഏൽപ്പിക്കാൻ ആലോചിക്കുന്നില്ല.ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കും. വൈദ്യുതി പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ഇതിനായി ഹ്രസ്വകാല കരാറുകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
മാത്രമല്ല സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വൈദ്യുതി കമ്പനികൾക്ക് നൽകാനുള്ള തുക ഉടൻ നൽകാൻ സുപ്രീം കോടതി ഉത്തരവുണ്ട്.അത് നിരക്ക് വർധിപ്പിക്കാതെ കൊടുത്ത് തീർക്കാൻ സാധിക്കുമെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.