എറണാകുളം - തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതകുരുക്ക്; 15 മണിക്കൂര്‍ പിന്നിട്ടു, വാഹനങ്ങളുടെ നീണ്ടനിര
ദൂരെനിന്നെത്തിയ ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെയാണ് കുടുങ്ങിക്കിടക്കുന്നത്

തൃശൂര്‍: എറണാകുളം - തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ യാത്രക്കാര്‍ കൊടുംദുരിതത്തില്‍. മണ്ണുത്തി - ഇടപ്പള്ളി പാതയില്‍ രൂപപ്പെട്ട ഗതാഗതക്കുരുക്ക് 15 മണിക്കൂറുകൾ പിന്നിട്ടു. വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിൽ.
ദൂരെനിന്നെത്തിയ ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെയാണ് കുടുങ്ങിക്കിടക്കുന്നത്. വിമാനത്താവളത്തിലേക്കു പുറപ്പെട്ടവരും ആശുപത്രി, വിവാഹ, മരണച്ചടങ്ങുകളില്‍ പങ്കെടുക്കാനുള്ളവരും ഉൾപ്പെടെ നടുറോഡിൽ കുടുങ്ങി. രോഗികളും ബ്ലോക്കിൽ വലയുകയാണ്.
വെള്ളിയാഴ്ച രാത്രി മുരിങ്ങൂരില്‍ അടിപ്പാത നിര്‍മാണം നടക്കുന്ന ഭാഗത്ത്, സര്‍വീസ് റോഡില്‍ മരംകയറ്റിവന്ന ഒരു ലോറി കുഴിയില്‍ വീണശേഷം മറിഞ്ഞിരുന്നു. തടിക്കഷണങ്ങള്‍ റോഡിലേക്ക് വീഴുകയും ചെയ്തതോടെ ഗതാഗത തടസ്സം നേരിട്ടു.
പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ഈ തടിക്കഷണങ്ങള്‍ നീക്കം ചെയ്തു. പട്ടാമ്പിയില്‍നിന്നു പെരുമ്പാവൂരിലേക്കു പോവുകയായിരുന്നു ലോറി. ലോറിയിലുണ്ടായിരുന്നവര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു.
What's Your Reaction?






