പള്ളിക്കുള്ളില്‍ വെച്ചുള്ള പ്രണയരംഗം; ‘പരം സുന്ദരി’ക്കെതിരെ ആരോപണവുമായി ക്രിസ്ത്യന്‍ സംഘടന
ചിത്രം ക്രിസ്തുമത വിശ്വാസത്തെ അവഹേളിക്കുന്നതാണെന്നാണ് ആരോപണം

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ജാന്‍വി കപൂറും ഒരുമിക്കുന്ന ‘പരം സുന്ദരി’ക്കെതിരെ ആരോപണവുമായി ക്രിസ്ത്യന്‍ സംഘടന. ചിത്രം ക്രിസ്തുമത വിശ്വാസത്തെ അവഹേളിക്കുന്നതാണെന്നാണ് ആരോപണം. ക്രിസ്ത്യന്‍ പള്ളിക്കുള്ളില്‍ വച്ചുള്ള പ്രണയ രംഗത്തിനെതിരെയാണ് ക്രിസ്ത്യന്‍ സംഘടന രംഗത്തെത്തിയിരിക്കുന്നത്.
ഈ രംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട വാച്ച്‌ഡോഗ് ഫൗണ്ടേഷന്‍ എന്ന ക്രിസ്ത്യന്‍ സംഘടന സെന്‍സര്‍ ബോര്‍ഡിനേയും വാര്‍ത്ത വിതരണ മന്ത്രാലയത്തേയും മഹാരാഷ്ട്ര സര്‍ക്കാരിനേയും സമീപിച്ചിരിക്കുകയാണ്. തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് ഈ രംഗം സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ പബ്ലിക്കായി തന്നെ പ്രതിഷേധിക്കുമെന്നും സംഘടന പറയുന്നു. ചിത്രത്തിന്റെ നിര്‍മാതാവ്, സംവിധാകന്‍, താരങ്ങള്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്.
മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ നിര്‍മിക്കുന്ന ചിത്രമാണ് പരം സുന്ദരി. തുഷാര്‍ ജലോട്ടയാണ് സംവിധാനം. കേരളത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. നിരവധി മലയാളികളും അഭിനയിക്കുന്ന സിനിമയില്‍ ജാന്‍വിയുടെ കഥാപാത്രം മലയാളിയാണ്. ഓഗസ്റ്റ് 29 നാണ് റിലീസ്.
What's Your Reaction?






