തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേർക്ക് പരിക്കേറ്റു

തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് അപകടത്തിൽപ്പെട്ടത്

Sep 24, 2025 - 09:49
Sep 24, 2025 - 09:50
 0
തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേർക്ക് പരിക്കേറ്റു

തിരുവനന്തപുരം: വട്ടപ്പാറ മരുതൂർ പാലത്തിൽ കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഏകദേശം ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. 

അപകടത്തിൽപ്പെട്ട ലോറി ഡ്രൈവറെയും കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെയും വാഹനങ്ങൾ വെട്ടിപ്പൊളിച്ച് ഏകദേശം അര മണിക്കൂറിനു ശേഷമാണ് പുറത്തെത്തിച്ചത്. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് അപകടത്തിൽപ്പെട്ടത്.

എതിരെ വന്ന ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ബസിൽ 26 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ 12 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന്, എം.സി. റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow