തിരുവനന്തപുരം: വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര അർലേക്കർ രംഗത്ത്. ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്നാണ് ഗവർണറുടെ സർക്കുലറിൽ പരാമർശിച്ചിരിക്കുന്നത്.
സർവകലാശാലകൾക്ക് ഔദ്യോഗികമായി രാജ്ഭവൻ നിർദേശം നൽകി. ഈമാസം പതിനാലിന് പരിപാടികൾ സംഘടിപ്പിക്കണമെന്ന് വൈസ് ചാൻസലർമാർക്ക് നിർദേശം നൽകി. ദിനാചരണത്തിന്റെ ഭാഗമായി സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കണമെന്നും ഗവർണറുടെ സർക്കുലറിൽ പറയുന്നു.
മാത്രമല്ല എല്ലാ വൈസ് ചാൻസലർമാറും വിദ്യാർത്ഥികളും ദിനാചരണത്തിൽ പങ്കെടുക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. ഇന്ത്യ – പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജനഭീതി ദിനം ആചരിക്കുന്നത്.