വീഡിയോ കോളിലൂടെ കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടറായി ജില്ലാ കലക്ടര്‍ 

കലക്ടറേറ്റ് ബംഗ്ലാവിലെ വിലാസത്തിലാണ് വോട്ട് ചേര്‍ത്തത്

Aug 22, 2025 - 16:45
Aug 22, 2025 - 16:45
 0
വീഡിയോ കോളിലൂടെ കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടറായി ജില്ലാ കലക്ടര്‍ 

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ പാറോപ്പടി വാര്‍ഡില്‍ വോട്ടറായി എന്റോള്‍മെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. കലക്ടറേറ്റ് ബംഗ്ലാവിലെ വിലാസത്തിലാണ് വോട്ട് ചേര്‍ത്തത്. ജോലി, വിദ്യാഭ്യാസം എന്നീ കാരണങ്ങളാല്‍ ഹിയറിങ്ങിന് നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ ഇത്തവണ പ്രത്യേകമായി അനുവദിച്ച ഓണ്‍ലൈന്‍ ഹിയറിങ് സംവിധാനം പ്രയോജനപ്പെടുത്തിയാണ് കലക്ടര്‍ വോട്ടറായത്. 

കോര്‍പ്പറേഷന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ എന്‍.കെ. ഹരീഷ്, അസി. രജിസ്‌ട്രേഷന്‍ ഓഫീസര്‍ ബി. അശ്വതി എന്നിവരാണ് കോര്‍പ്പറേഷന്‍ ഓഫീസില്‍നിന്ന് വീഡിയോ കോള്‍ വഴി ഹിയറിങ് നടത്തിയത്. ഹിയറിങ്ങിന് നേരിട്ടെത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികളും തൊഴിലെടുക്കുന്നവരും ഓണ്‍ലൈന്‍ ഹിയറിങ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കലക്ടര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow