കേരളത്തിലെ ദേശീയപാതകൾ ഇനി 'ഹരിത ഇടനാഴി'; രാജ്യത്തെ ആദ്യ ട്രക്ക് ചാർജിങ് ശൃംഖല വരുന്നു

ദേശീയപാത 66 (NH-66), ദേശീയപാത 544 (NH-544) എന്നിവ കേന്ദ്രീകരിച്ചാണ് 'സീറോ എമിഷൻ ട്രക്കിങ് കോറിഡോർ' നിലവിൽ വരുന്നത്

Dec 24, 2025 - 09:55
Dec 24, 2025 - 09:55
 0
കേരളത്തിലെ ദേശീയപാതകൾ ഇനി 'ഹരിത ഇടനാഴി'; രാജ്യത്തെ ആദ്യ ട്രക്ക് ചാർജിങ് ശൃംഖല വരുന്നു

ആലത്തൂർ: അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി വൈദ്യുത ട്രക്കുകൾക്കും ബസുകൾക്കുമായി കേരളത്തിലെ ദേശീയപാതകളിൽ അതിവേഗ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. ദേശീയപാത 66 (NH-66), ദേശീയപാത 544 (NH-544) എന്നിവ കേന്ദ്രീകരിച്ചാണ് 'സീറോ എമിഷൻ ട്രക്കിങ് കോറിഡോർ' നിലവിൽ വരുന്നത്.

ഒരേസമയം 20 വാഹനങ്ങൾക്ക് വരെ ചാർജ് ചെയ്യാവുന്ന അത്യാധുനിക ഹബ്ബുകളാണ് നിർമ്മിക്കുന്നത്. ഡ്രൈവർമാർ വിശ്രമിക്കുന്ന ഇടങ്ങൾ, തുറമുഖങ്ങൾ, ലോജിസ്റ്റിക് ഹബ്ബുകൾ, പ്രധാന ചന്തകൾ എന്നിവയ്ക്ക് സമീപമാകും കെഎസ്ഇബി (KSEB) ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുക.

റൂട്ടുകള്‍ 1. NH-66: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവ കേന്ദ്രീകരിച്ച് പനവേൽ മുതൽ കന്യാകുമാരി വരെയുള്ള ചരക്കുനീക്ക പാതയിൽ. 2. NH-544: കൊച്ചി, തൃശ്ശൂർ, പാലക്കാട് എന്നിവയെ ബന്ധിപ്പിച്ച് കൊച്ചി-കോയമ്പത്തൂർ റൂട്ടിൽ.

ഡീസൽ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കുക. ഇലക്ട്രിക് ട്രക്കുകളുടെയും ബസുകളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുക. ദീർഘദൂര സർവീസ് നടത്തുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് തടസ്സമില്ലാത്ത ചാർജിങ് സൗകര്യം ഉറപ്പാക്കുക. വൈദ്യുത വാഹന വിപ്ലവത്തിൽ കേരളത്തെ മുൻനിരയിലെത്തിക്കാൻ ഈ പദ്ധതി വലിയ പങ്ക് വഹിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow