ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് എസ്ഐടി പരിശോധന, സ്വർണ്ണപ്പാളികളുടെ സാമ്പിൾ ശേഖരിക്കുന്നു

Feb 12, 2026 - 18:25
Feb 12, 2026 - 18:26
 0
ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് എസ്ഐടി പരിശോധന, സ്വർണ്ണപ്പാളികളുടെ സാമ്പിൾ ശേഖരിക്കുന്നു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പരിശോധന നടത്താൻ എസ്ഐടി സന്നിധാനത്തെത്തി. സന്നിധാനത്ത് എത്തിയ പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരിക്കുകയാണ്. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരിക്കും മുൻപ് നടത്തിയ പരിശോധനയിൽ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്. തുടർന്ന് എസ്ഐടി സന്നിധാനത്തെത്തി പരിശോധന തുടരുകയായിരുന്നു.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജുവിന് ജാമ്യം അനുവദിച്ച് കോടതി. 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതിന് പിന്നാലെ സമർപ്പിച്ച ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം നൽകിയത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യം നേടിയത്. ജാമ്യം ലഭിച്ചെങ്കിലും കെഎസ് ബൈജുവിന് പുറത്തിറങ്ങാനാകില്ല. ദ്വാരപാലക കേസിൽ റിമാൻഡിൽ തുടരും. ഈ മാസം 25 ന് ദ്വാരപാലകയിൽ സ്വാഭാവിക ജാമ്യ ഹർജി സമർപ്പിക്കും. സ്വർണ്ണക്കൊള്ളയിൽ ഇതുവരെ അഞ്ച് പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും എൻ വാസുവും ഉൾപ്പടെ നാല് പേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow