മണ്ഡലപൂജ: ശബരിമലയിൽ ഡിസംബർ 26, 27 തീയതികളിൽ ദർശനത്തിന് കർശന നിയന്ത്രണം

ഈ രണ്ട് ദിവസങ്ങളിലും സ്പോട്ട് ബുക്കിങ് വഴി പ്രവേശിക്കാവുന്നവരുടെ എണ്ണം 2,000 ആയി ചുരുക്കി

Dec 24, 2025 - 10:29
Dec 24, 2025 - 10:29
 0
മണ്ഡലപൂജ: ശബരിമലയിൽ ഡിസംബർ 26, 27 തീയതികളിൽ ദർശനത്തിന് കർശന നിയന്ത്രണം

ശബരിമല: ഈ വർഷത്തെ മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്നതും മണ്ഡലപൂജ നടക്കുന്നതുമായ ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കാനാണ് ഈ നടപടി.

ഡിസംബർ 26 (തങ്ക അങ്കി സന്നിധാനത്തെത്തുന്ന ദിവസം) ന് വെർച്വൽ ക്യൂ വഴി 30,000 പേർക്ക് മാത്രമാണ് പ്രവേശനം. ഡിസംബർ 27 (മണ്ഡലപൂജ ദിവസം) ന് വെർച്വൽ ക്യൂ വഴി 35,000 പേരെ അനുവദിക്കും.
ഈ രണ്ട് ദിവസങ്ങളിലും സ്പോട്ട് ബുക്കിങ് വഴി പ്രവേശിക്കാവുന്നവരുടെ എണ്ണം 2,000 ആയി ചുരുക്കി.

തങ്ക അങ്കി ഘോഷയാത്ര എത്തുന്നതിനാൽ രാവിലെ 9 മണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും 10 മണിക്ക് ശേഷം പമ്പയിൽ നിന്നും തീർത്ഥാടകരെ മലകയറാൻ അനുവദിക്കില്ല. ഘോഷയാത്ര ശരംകുത്തിയിലെത്തിയ ശേഷം മാത്രമേ പമ്പയിൽ നിന്നുള്ള യാത്ര പുനരാരംഭിക്കൂ.

മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയുമായുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. ഡിസംബർ 26-ന് വൈകുന്നേരം തങ്ക അങ്കി സന്നിധാനത്തെത്തും. തുടർന്ന്, ഡിസംബർ 27-ന് രാവിലെ മണ്ഡലപൂജ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow