ഐ.എസ്.ആര്‍.ഒയുടെ 'ബാഹുബലി' കുതിച്ചു; ബഹിരാകാശത്തുനിന്ന് മൊബൈലിലേക്ക് നേരിട്ട് ഇന്റർനെറ്റ്!

വിക്ഷേപിച്ച് വെറും 16 മിനിറ്റുകൊണ്ട് ഭൂമിയിൽ നിന്ന് 520 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കാൻ റോക്കറ്റിന് സാധിച്ചു

Dec 24, 2025 - 09:40
Dec 24, 2025 - 09:40
 0
ഐ.എസ്.ആര്‍.ഒയുടെ 'ബാഹുബലി' കുതിച്ചു; ബഹിരാകാശത്തുനിന്ന് മൊബൈലിലേക്ക് നേരിട്ട് ഇന്റർനെറ്റ്!

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എൽ.വി.എം-3 (LVM-3), യു.എസ് കമ്പനിയായ എഎസ്ടി സ്‌പെയ്‌സ് മൊബൈലിന്റെ ബ്ലൂബേർഡ്-6 ഉപഗ്രഹത്തെയും വഹിച്ച് വിജയകരമായി വിക്ഷേപിച്ചു. ബുധനാഴ്ച രാവിലെ 8.24-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നായിരുന്നു ഈ ചരിത്ര കുതിപ്പ്.

ടെലികോം ടവറുകളോ കേബിളുകളോ ഇല്ലാതെ ബഹിരാകാശത്തുനിന്ന് നേരിട്ട് സാധാരണ സ്മാർട്ട്ഫോണുകളിലേക്ക് അതിവേഗ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് എത്തിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. 6.5 ടൺ ആണ് ഇതിന്റെ ഭാരം.

വിക്ഷേപിച്ച് വെറും 16 മിനിറ്റുകൊണ്ട് ഭൂമിയിൽ നിന്ന് 520 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കാൻ റോക്കറ്റിന് സാധിച്ചു. ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും വലിയ വിക്ഷേപണ വാഹനമാണിത്. ഇതിന് 43.5 മീറ്റർ ഉയരവും 640 ടൺ ഭാരവുമുണ്ട്. ഖര, ദ്രവ, ക്രയോജനിക് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന മൂന്ന് ഘട്ടങ്ങളാണ് ഈ റോക്കറ്റിനുള്ളത്.

ഈ ദൗത്യം വിജയിക്കുന്നതോടെ മൊബൈൽ കണക്റ്റിവിറ്റിയിൽ വലിയ വിപ്ലവമുണ്ടാകും. റേഞ്ച് ലഭിക്കാത്ത ഉൾനാടൻ പ്രദേശങ്ങളിലും കടലിലും വനങ്ങളിലും പോലും പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow