ഡൽഹി: ഓപ്പറേഷൻ മഹാദേവിൽ മൂന്ന് ഭീകരരെ വധിച്ചെന്ന് സൈന്യം. ജമ്മു കശ്മീരിലെ ദാര മേഖലയിൽ ഭീകരവാദികളെ പിടികൂടുന്നതിനായി നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ മഹാദേവ്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന.
ഭീകരർക്കെതിരെ സംയുക്ത ഓപ്പറേഷൻ തുടങ്ങിയതായി സേന അറിയിച്ചു. ഭീകരർക്കായി ശ്രീനഗറിലെ ദാര മേഖലയിൽ വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ രണ്ട് റൗണ്ട് വെടിയുതിര്‍ക്കപ്പെട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.