അങ്കാറ: പടിഞ്ഞാറൻ തുർക്കിയിലെ സിന്ദിർഗിയിൽ ഭൂചലനം ഉണ്ടായതായി തുർക്കി ദുരന്ത നിവാരണ ഏജൻസി (AFAD) അറിയിച്ചു. 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയിലാണ് ഭൂചലനം ഉണ്ടായത്.
ഇസ്താംബൂളും വിനോദസഞ്ചാര കേന്ദ്രമായ ഇസ്മിറും ഉൾപ്പെടെ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള നിരവധി നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ആളുകൾ പറഞ്ഞു. ഇതുവരെ ഒരാൾ മരിച്ചതായും 29 പേർക്ക് പരുക്കേറ്റതായും ആഭ്യന്തര മന്ത്രി അലി യെർലികായ അറിയിച്ചു.
ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങളാണ് നിലംപതിച്ചത്. ഈ ഭൂചലനത്തിനു തൊട്ടു പിന്നാലെ മിനിറ്റുകൾക്ക് ശേഷം 4.6 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായതായും റിപ്പോർട്ടുണ്ട്. ദുരന്ത നിവാരണ ഉദ്യോഗസ്ഥരും പോലീസും ഉടൻ തന്നെ സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.