എഞ്ചിനിലുണ്ടായ ഇന്ധനച്ചോര്‍ച്ച; ബെലഗാവിയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി
എഞ്ചിനിലുണ്ടായ ഇന്ധനച്ചോര്‍ച്ചയെ തുടര്‍ന്നാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ബെലഗാവിയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി. 41 പേരുമായി പറന്നുയര്‍ന്ന സ്റ്റാര്‍ എയര്‍ലൈന്‍സിന്റെ വിമാനം (S5111) ആണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ അടിയന്തരമായി നിലത്തിറക്കിയത്.
എഞ്ചിനിലുണ്ടായ ഇന്ധനച്ചോര്‍ച്ചയെ തുടര്‍ന്നാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. പറന്നുയര്‍ന്ന് 15 മിനിറ്റിനകം സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. വളരെ ശ്രമകരമായാണ് പൈലറ്റ് വിമാനം താഴെയിറക്കിയതെന്നാണ് ബന്ധപ്പെട്ട അധികൃതരില്‍നിന്ന് ലഭിക്കുന്ന വിവരം.
ബെംഗളൂരു വഴിയുള്ള കണക്ഷന്‍ ഫ്‌ളൈറ്റായിരുന്നു ഇത്. 2.30 ഓടെ മറ്റൊരു വിമാനം ഏര്‍പ്പെടുത്തുകയും ചെയ്തു. യാത്രക്കാരെ മുംബൈയിലേക്ക് അയച്ചു.
What's Your Reaction?






