ഡൽഹി: ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. അഞ്ച് സ്കൂളുകൾക്കാണ് വ്യാഴാഴ്ച ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് സ്‌ക്വാഡിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്കൂളുകളിൽ നിന്ന് ഒഴിപ്പിച്ചു.
പക്ഷെ പരിശോധനയിൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല. ഡൽഹിയിലെ സ്കൂളുകളിൽ ബോംബ് ഭീഷണി സന്ദേശം എത്തുന്നത് പതിവായി മാറിയിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെയും ഡൽഹിയിലെ ഡിപിഎസ്, ദ്വാരക ഉൾപ്പെടെ ഇരുപതോളം സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.ഈ-മെയിൽ വഴിയാണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്.