പ്രണയാഭ്യർഥന നിരസിച്ചു; തമിഴ്‌നാട്ടിൽ മലയാളി പെൺകുട്ടിയെ കുത്തിക്കൊന്നു

പെൺകുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു

Jun 3, 2025 - 12:23
Jun 3, 2025 - 12:23
 0  14
പ്രണയാഭ്യർഥന നിരസിച്ചു; തമിഴ്‌നാട്ടിൽ മലയാളി പെൺകുട്ടിയെ കുത്തിക്കൊന്നു
ചെന്നൈ: പൊള്ളാച്ചിയിൽ മലയാളി പെൺകുട്ടിയെ കുത്തിക്കൊന്നു. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടി അഷ് വിക (19) ആണ് കൊല്ലപ്പെട്ടത്. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
 
കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയായ പ്രവീൺ കുമാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ സ്വകാര്യ കോള ജിലെ രണ്ടാം വർഷ ബിഎസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് അഷ് വിക. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീൺ.
 
മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പെൺകുട്ടി തനിച്ചാണെന്ന് അറിഞ്ഞാണ് പ്രവീൺ  വീട്ടിൽ അതിക്രമിച്ചു കയറികൃത്യം നടത്തിയത്. പെൺകുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

What's Your Reaction?

like

dislike

love

funny

angry

sad

wow