എറണാകുളം പിറവത്ത് പ്ലസ് ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

തിങ്കളാഴ്ച രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട കുട്ടി തിരിച്ചെത്തിയില്ല

Jun 3, 2025 - 12:00
Jun 3, 2025 - 12:01
 0  13
എറണാകുളം പിറവത്ത് പ്ലസ് ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

എറണാകുളം: എറണാകുളം പിറവത്ത് നിന്ന് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. ഓണക്കൂർ സ്വദേശിയായ അർജുൻ രഘുവിനെയാണ് കാണാതായത്. പാമ്പാക്കുട ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിയാണ് അർജുൻ രഘു.

തിങ്കളാഴ്ച രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട കുട്ടി തിരിച്ചെത്തിയില്ല. പിറവം പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. അ‍ർജുൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പിറവം പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

കുട്ടികള്‍ ക്ലാസില്‍ വരാതിരുന്നാല്‍ അവരുടെ വീട്ടുകാരുടെ നമ്പരിലേക്ക് മെസേജ് അയയ്ക്കുന്നതാണ് അര്‍ജുന്റെ സ്‌കൂളിന്റെ രീതി. അതേസമയം വിദ്യാർത്ഥി പിറവം ബസ്റ്റാൻ്റിൽ നിന്ന് ബസ് കയറി പേപ്പതി സ്റ്റോപ്പിൽ വരെ ഇറങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow