കെഎസ്ആർടിസി ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ

പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം

Dec 19, 2025 - 11:35
Dec 19, 2025 - 11:35
 0
കെഎസ്ആർടിസി ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ
മൈസൂർ: മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. ബെംഗളൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് കത്തിനശിച്ചത്. മൈസൂരിന് സമീപം നഞ്ചൻഗോഡിൽ  വച്ചാണ് സംഭവം നടന്നത്. 
 
പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. ബസിൽ 44 യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് യാത്രക്കാരെ ബസിൽ നിന്ന് പുറത്തിറക്കാൻ സാധിച്ചത്.
 
മുന്‍ഭാഗത്ത് തീപടരുന്നത് കണ്ടതോടെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. യാത്രകാരുടെ ഫോൺ,പാസ്പോർട്ട് തുടങ്ങിയ രേഖകൾ അപകടത്തിൽ കത്തിനശിച്ചു.  

What's Your Reaction?

like

dislike

love

funny

angry

sad

wow