ഇൻഡോർ മലിനജല ദുരന്തത്തിൽ നടപടിയുമായി മധ്യപ്രദേശ് സർക്കാർ

ഇൻഡോറിൽ മലിന ജലം കുടിവെള്ളത്തിൽ കലർന്ന സംഭവത്തിൽ മരണം 10 ആയി

Jan 2, 2026 - 20:38
Jan 2, 2026 - 20:39
 0
ഇൻഡോർ മലിനജല ദുരന്തത്തിൽ നടപടിയുമായി മധ്യപ്രദേശ് സർക്കാർ
ഇൻഡോർ: ഇൻഡോറിലെ മലിനജല ദുരന്തത്തിൽ നടപടിയുമായി മധ്യപ്രദേശ് സർക്കാർ.  ഉദ്യോഗസ്ഥർക്കെതിരെയാണ് മധ്യപ്രദേശ് സർക്കാർ  നടപടി സ്വീകരിച്ചത്. സംഭവത്തിൽ മുൻസിപ്പൽ കമ്മീഷണർക്കും അഡീഷണൽ മുൻസിപ്പൽ കമ്മീഷണർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. 
 
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. ഇൻഡോറിൽ മലിന ജലം കുടിവെള്ളത്തിൽ കലർന്ന സംഭവത്തിൽ മരണം 10 ആയി. നഗരത്തിലെ പ്രധാന ജലവിതരണ പൈപ്പില്‍ ഉണ്ടായ ചോര്‍ച്ചയിലൂടെ മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്നതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. 120 പേർ ആശുപത്രിയിൽ ചികിത്സയിൽ ആണ്. 1400 ലധികം പേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow