രാഹുൽ മാങ്കൂട്ടത്തിലിനെ അവഗണിച്ച് രമേശ് ചെന്നിത്തല; മന്നം ജയന്തി വേദിയിലെ ദൃശ്യങ്ങൾ വൈറൽ
ബലാത്സംഗക്കേസുകളിൽ പ്രതിയായ രാഹുലിനെ കണ്ടഭാവം നടിക്കാതെ ചെന്നിത്തല കടന്നുപോയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്
ചങ്ങനാശ്ശേരി: പെരുന്നയിൽ എന്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷ വേദിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി അവഗണിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. ബലാത്സംഗക്കേസുകളിൽ പ്രതിയായ രാഹുലിനെ കണ്ടഭാവം നടിക്കാതെ ചെന്നിത്തല കടന്നുപോയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
മന്നം ജയന്തി പരിപാടിക്കായി വേദിയിലെത്തിയ രമേശ് ചെന്നിത്തലയെ കണ്ടപ്പോൾ സദസ്സിലുണ്ടായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എഴുന്നേറ്റ് നിന്നെങ്കിലും അദ്ദേഹത്തെ ശ്രദ്ധിക്കാതെ ചെന്നിത്തല മുൻപോട്ട് നടന്നുനീങ്ങുകയായിരുന്നു. പി.ജെ. കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ്, എം.കെ. രാഘവൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ഇരുന്ന അതേ നിരയിലായിരുന്നു രാഹുലും ഇരുന്നത്. മറ്റു നേതാക്കളോട് കുശലാന്വേഷണം നടത്തിയെങ്കിലും രാഹുലിനോട് സംസാരിക്കാൻ ചെന്നിത്തല തയ്യാറായില്ല.
What's Your Reaction?