അംഗണവാടികളിൽ ദിവസവും മുട്ടയും പാലും പരിഗണനയിൽ; സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 401 കോടി രൂപ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനസമ്പൂർണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ എന്‍ ബലഗോപാല്‍. അംഗണവാടികളിൽ ദിവസവും മുട്ടയും പാലും പരിഗണനയിലെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്ക് 401 കോടിയും സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതിയ്ക്ക് 109 കോടിയും അനുവദിച്ചു.
ക്ഷേമ പെൻഷനുകൾ സമയ ബന്ധിതമായി കൊടുത്തു തീർക്കും. കുടിശ്ശിക തീർക്കാൻ 3000 കോടി വേണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാരുടെ ഭവന നിർമാണ പദ്ധതിക്ക് 50 കോടിയും 2 ശതമാനം പലിശ ഇളവും അനുവദിച്ചു. സപ്ലൈകോ ഔട്ട് ലൈറ്റുകളുടെ നവീകരണത്തിന് 15 കോടി രൂപ അനുവദിച്ചു.
സംസ്ഥാനത്ത് കെ ഹോം പദ്ധതിക്കായി 5 കോടി രൂപ അനുവദിച്ചു. ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളുടെ പത്തു കിലോമീറ്റർ ചുറ്റളവിലായിരിക്കും പദ്ധതി ആദ‍്യം നടപ്പിലാക്കുക. പദ്ധതി വിലയിരുത്തിയതിന് ശേഷം സംസ്ഥാന വ‍്യാപകമായി നടപ്പിലാക്കുമെന്ന് മന്ത്രി വ‍്യക്തമാക്കി.
What's Your Reaction?






