നടൻ സോനു സൂദിനെതിരെ കോടതി അറസ്റ്റ് വാറണ്ട്
തട്ടിപ്പ് കേസിലാണ് നടപടി.

ലുധിയാന: ബോളിവുഡ് നടന്‍ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ്. പഞ്ചാബിലെ ലുധിയാന കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. തട്ടിപ്പ് കേസിലാണ് നടപടി.
ലുധിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ രാജേഷ് ഖന്ന നല്‍കിയ പത്ത് ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് നടനെതിരെ നടപടി. മുഖ്യപ്രതി മോഹിത് ശുക്ല റിജിക്ക കോയിൻ ഇടപാടിൽ നിക്ഷേപിച്ചാൽ ലാഭം കിട്ടും എന്ന് പ്രലോഭിപ്പിച്ച് പണം തട്ടിയെന്നാണ് ആരോപണം.
സോനു സൂദിന് കോടതി സമന്‍സ് അയച്ചെങ്കിലും അദ്ദേഹം ഹാജരായില്ല. തുടർന്നാണ് അറസ്റ്റ് വാറന്റ്. ഫെബ്രുവരി 10ന് കേസ് പരിഗണിക്കുമ്പോൾ താരത്തെ കോടതിയിൽ ഹാജറാക്കാനാണ് കോടതി ആവശ്യം.
What's Your Reaction?






