കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു. തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റജ്ജഖ് ഖാനെ വെടിവച്ചും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. സൗത്ത് 24 പർഗാനാസ് ജില്ലയിൽ ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.
വ്യാഴാഴ്ച രാത്രി 10 മണിക്ക് ഭാംഗഡില്‍ നിന്ന് മാരിചയിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമിക്കപ്പെടുന്നത്. അക്രമി സംഘം ആദ്യം റസാഖിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനുശേഷം മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ചു.
സംഭവ സ്ഥലത്ത് വെച്ചു തന്നെ റസാഖ് മരിച്ചിരുന്നു. കാശിപൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് നിന്നും പോലീസ് സംഘം പ്രാഥമിക തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.