അതിജീവിതമാരുടെ പേര് വെളിപ്പെടുത്തി; ആർ. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്

നിയമത്തെക്കുറിച്ച് ആഴത്തിൽ അറിവുള്ള ഒരു മുൻ പോലീസ് ഉദ്യോഗസ്ഥ തന്നെ ഇത്തരത്തിൽ നിയമലംഘനം നടത്തിയത് അതീവ ഗൗരവകരമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു

Feb 27, 2026 - 09:59
Feb 27, 2026 - 09:59
 0
അതിജീവിതമാരുടെ പേര് വെളിപ്പെടുത്തി; ആർ. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്. പൗരാവകാശ പ്രവർത്തകനായ ആർ. ജയചന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തത്. നിയമത്തെക്കുറിച്ച് ആഴത്തിൽ അറിവുള്ള ഒരു മുൻ പോലീസ് ഉദ്യോഗസ്ഥ തന്നെ ഇത്തരത്തിൽ നിയമലംഘനം നടത്തിയത് അതീവ ഗൗരവകരമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ക്രൂരമായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ പേര് ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. കിളിരൂർ, കവിയൂർ കേസുകൾ: മറ്റൊരു വീഡിയോയിൽ കിളിരൂർ, കവിയൂർ പീഡനക്കേസുകളിൽ ഇരകളായവരുടെ പേരും അവരുടെ മാതാപിതാക്കളുടെ വിവരങ്ങളും ശ്രീലേഖ പങ്കുവെച്ചു.

അതിജീവിതമാരുടെ വിവരങ്ങൾ വെളിപ്പെടുത്തുക മാത്രമല്ല, അവരെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നും ആർ. ജയചന്ദ്രൻ നൽകിയ പരാതിയിൽ ആരോപിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow