വിശുദ്ധനാട് സന്ദർശനത്തിന് പോയി സംഘത്തിലെ രണ്ട് മലയാളികളെ ഇസ്രയേലിൽ വെച്ച് കാണാതായി

കൊച്ചിയിലെ ട്രാവൽ ഏജൻസിയുടെ നേതൃത്വത്തിൽ ഒരാഴ്ച മുൻപാണ് ഇവർ ഇസ്രയേലിൽ എത്തിയത്.

Apr 29, 2025 - 14:40
Apr 29, 2025 - 14:40
 0  10
വിശുദ്ധനാട് സന്ദർശനത്തിന് പോയി സംഘത്തിലെ രണ്ട് മലയാളികളെ ഇസ്രയേലിൽ വെച്ച് കാണാതായി

ഇരിട്ടി (കണ്ണൂർ): വിശുദ്ധനാട് സന്ദർശനത്തിന് പോയ സംഘത്തിലെ രണ്ട് മലയാളികളെ ഇസ്രയേലിൽ വെച്ച് കാണാതായി. ഇരിട്ടി ചരള്‍ സ്വദേശികളായ രണ്ടുപേരെയാണ് കാണാതായത്. കൊച്ചിയിലെ ട്രാവൽ ഏജൻസിയുടെ നേതൃത്വത്തിൽ ഒരാഴ്ച മുൻപാണ് ഇവർ ഇസ്രയേലിൽ എത്തിയത്. ബത്‌ലഹം സന്ദർശനത്തിനിടെയാണ് ഇവരെ രണ്ടുപേരെയും കാണാതായത്. ഇതോടെ മൂന്ന് വൈദികരടക്കമുള്ള സംഘത്തെ ഇസ്രയേലിൽ തടഞ്ഞുവച്ചിരിക്കുകയാണ്. ഇവർക്കായി ഇസ്രയേൽ പോലീസും ഇസ്രയേലിലെ മലയാളി സംഘടനകളും തെരച്ചിൽ ആരംഭിച്ചു. ഇവരെ കണ്ടെത്തുന്നതുവരെ മറ്റു യാത്രിക്കാർക്ക് നാട്ടിലേക്കു മടങ്ങാനാകില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow