വൈദ്യുതി ലൈനിന് പകരം ഭൂഗര്‍ഭ കേബിള്‍; വരുന്നത് സംസ്ഥാനത്തെ ഈ നഗരങ്ങളില്‍

. കേന്ദ്രസർക്കാർ സഹായത്തോടെയുള്ള വിതരണശൃംഖലാ നവീകരണപദ്ധതിയുടെ ഭാഗമാണിത്.

Apr 20, 2025 - 10:33
Apr 20, 2025 - 10:33
 0  16
വൈദ്യുതി ലൈനിന് പകരം ഭൂഗര്‍ഭ കേബിള്‍; വരുന്നത് സംസ്ഥാനത്തെ ഈ നഗരങ്ങളില്‍

തിരുവനന്തപുരം: വൈദ്യുതലൈനിന് പകരം ഭൂഗര്‍ഭ കേബിള്‍ ഇടാന്‍ കെഎസ്ഇബി. മൂന്നുനഗരങ്ങളിലെ തെരഞ്ഞെടുത്ത റോഡുകൾക്ക് ഇരുവശത്തെയും വൈദ്യുതലൈനുകൾ മാറ്റി ഭൂമിക്കടിയിലൂടെ കേബിളിടാൻ 176 കോടിയുടെ പദ്ധതിക്ക്‌ കെഎസ്ഇബി അനുമതിനൽകി. കേന്ദ്രസർക്കാർ സഹായത്തോടെയുള്ള വിതരണശൃംഖലാ നവീകരണപദ്ധതിയുടെ ഭാഗമാണിത്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് വൈദ്യുതി വിതരണം ഭൂഗർഭ കേബിളുകളിലേക്ക്‌ മാറ്റുന്നത്. നടപ്പാത സുഗമമാക്കുക, നഗരാന്തരീക്ഷം മനോഹരമാക്കുക, വൈദ്യുതിവിതരണത്തിലെ ചോർച്ച കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

സ്മാർട്ട്‌സിറ്റി പോലെയുള്ള നഗരവികസനപദ്ധതികളുടെ ഭാഗമായി ഈ നഗരങ്ങളിൽ ചില പ്രദേശങ്ങളിൽ വിതരണശൃംഖല ഇതിനകം ഭൂമിക്കടിയിലേക്ക്‌ മാറ്റിയിട്ടുണ്ട്. ഇത്തരം പദ്ധതികളിൽപ്പെടാത്ത പ്രധാന പാതകളാണ് കെഎസ്ഇബി തെരഞ്ഞെടുത്തത്. ആധുനിക ട്രാൻസ്ഫോർമറുകളും തെരുവുവിളക്ക് നിയന്ത്രിക്കുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനവും ഇതോടൊപ്പം സ്ഥാപിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow