വാഹനക്കടത്ത്; അന്വേഷിക്കാന്‍ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് സംഘം കേരളത്തിലേക്ക്

വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഭൂട്ടാൻ ട്രാൻസ്പോർട് അഥോറിറ്റിയും കസ്റ്റംസും പ്രതികരിച്ചിരുന്നു

Oct 3, 2025 - 13:13
Oct 3, 2025 - 13:14
 0
വാഹനക്കടത്ത്; അന്വേഷിക്കാന്‍ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് സംഘം കേരളത്തിലേക്ക്
ഡൽഹി: റോയൽ ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തുന്നു. ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് അന്വേഷിക്കുന്നതിനായിട്ടാണ് സംഘം എത്തുന്നത്. അടുത്തയാഴ്ച സംഘം കൊച്ചിയിലെത്തും.
 
ഇവർ കേരളത്തിലെ കസ്റ്റംസിൽ നിന്നും അനധികൃതമായി കടത്തിയ വാഹനങ്ങളുടെ വിവരങ്ങൾ തേടും. ഭൂട്ടാനിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനെ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഈ വിവരങ്ങൾ കൊച്ചിയിലെ ഉദ്യോഗസ്ഥർക്കും കൈമാറുമെന്നാണ് വിവരം. 
 
നേരത്തെ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഭൂട്ടാൻ ട്രാൻസ്പോർട് അഥോറിറ്റിയും കസ്റ്റംസും പ്രതികരിച്ചിരുന്നു. ഇന്ത്യയിലേക്ക് എത്തിയ SUV, LUXURY വാഹനങ്ങള്‍ അനധികൃതമായിട്ടാകാമെന്ന് ട്രാന്‍സ്പോര്‍ട് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. 
 
ഭൂട്ടാനിലുള്ള വാഹനം ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് നിയമ പ്രശ്‌നങ്ങളില്ല. പക്ഷേ നടപടിക്രമങ്ങള്‍ പാലിക്കണമെന്നാണ് വിവരം. ഇതുവരെ ഭൂട്ടാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ എസ്യുവി ലക്ഷ്വറി വാഹനങ്ങള്‍ ഡി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തല്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow