ഡൽഹി: ജെഎൻയു ക്യാമ്പസിൽ എബിവിപിയും ഇടത് വിദ്യാർഥി സംഘടനകളും തമ്മിൽ സംഘർഷം. ദുർഗ പൂജ ചടങ്ങ് തടസപ്പെടുത്തിയെന്ന് ആരോപിച്ചാണ് സംഘർഷം. എബിവിപിയും എസ്എഫ്ഐ, ഐസ പ്രവർത്തകരും തമ്മിലാണ് ആക്രമണം നടന്നത്.
രാവണ ദഹന പരിപാടിയെ ചൊല്ലിയയായിരുന്നു സംഘർഷം. ജെഎൻയുവിലെ പൂർവ വിദ്യാർത്ഥികളായ ഷർജിൽ ഇമാമിന്‍റെയും ഉമർ ഖാലിദിന്‍റെയും ചിത്രം അടങ്ങിയ രാവണന്‍റെ രൂപം കത്തിക്കാൻ എബിവിപി ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. രാത്രി ഏഴ് മണിയോടെ സർവകലാശാലയിലെ സബർമതി ടി പോയിന്റ് മേഖലയിലായിരുന്നു സംഘർഷം.
നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായിട്ടാണ് വിവരം. എബിവിപി മതത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ഇടതു സംഘടനകൾ ആരോപിച്ചു.ഈ വർഷം നക്‌സലിസം, ഇടതുപക്ഷം, മാവോയിസ്റ്റ് അക്രമം, ദേശവിരുദ്ധ പ്രത്യയശാസ്ത്രങ്ങൾ എന്നിവയുടെ പ്രതീകമായാണ് രാവണന്റെ പ്രതിമ കത്തിച്ചതെന്നാണ് എബിവിപിയുടെ വാദം.