പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ ഷാജിയെ റിമാൻഡ് ചെയ്തു.

Oct 3, 2025 - 15:12
Oct 3, 2025 - 15:12
 0
പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
പാലക്കാട്: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി വാരിയത്തുകുളം എന്‍ ഷാജിയാണ് (35) അറസ്റ്റിലായത്. കൊടുവായൂരിൽ കായിക ഉപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി. 
 
ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജേഴ്‌സി വാങ്ങാനായി കടയിലേക്ക് വന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ഷാജി ഉപദ്രവിച്ചത്. ഷാജി വിദ്യാർഥിക്ക് സ്വകാര്യഭാഗം കാണിച്ച് കൊടുക്കുകയും തിരികെ വിദ്യാര്‍ത്ഥിയോട് സ്വകാര്യഭാഗം കാണിക്കാന്‍ ആവശ്യപ്പെടുകയും സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പരാതി.
 
രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പുതുനഗരം പോലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഷാജിയെ റിമാൻഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow