ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം; മോദിയുമായി സംസാരിച്ച് നെതന്യാഹു

മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും നെതന്യാഹുവിനെ അറിയിച്ചതായും പ്രധാനമന്ത്രി

Jun 14, 2025 - 11:50
Jun 14, 2025 - 12:37
 0  10
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം; മോദിയുമായി സംസാരിച്ച് നെതന്യാഹു
ഡൽഹി: ഇസ്രയേൽ– ഇറാൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. ഇന്ത്യയുടെ ആശങ്ക അറിയിച്ചെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മാത്രമല്ല മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും നെതന്യാഹുവിനെ അറിയിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായും സംസാരിച്ചിട്ടുണ്ട്.
 
ജർമൻ ചാൻസലർ, ഫ്രഞ്ച് പ്രസിഡന്‍റ് എന്നിവരുമായും നെതന്യാഹു സംസാരിച്ചു. എക്‌സിലാണ് പ്രധാനമന്ത്രി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കുറിച്ചിട്ടുള്ളത്. അതേസമയം നെതന്യാഹു ഇതുവരെയും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി സംസാരിച്ചിട്ടില്ല. എന്നാൽ വൈകാതെ തന്നെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിൻ എന്നിവരുമായും സംസാരിക്കുമെന്ന് നെതന്യാഹുവിന്‍റെ ഓഫിസ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow