തിരുവനന്തപുരം: സ്വർണവില വർദ്ധനവ് തുടരുന്നു. സർവകാല റെക്കോർഡുകളാണ് ഇപ്പോൾ തിരുത്തികൊണ്ടിരിക്കുന്നത്. ഇന്ന് പവന് 200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ 74,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.
ഗ്രാമിന് 25 രൂപയും ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന് 9320 രൂപ എന്ന നിരക്കിലുമാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. അതേസമയം ഇന്നലെ ഒറ്റയടിക്ക് 1,560 രൂപ വർദ്ധിച്ച് സ്വർണവില കുതിച്ചുക്കയറിയിരുന്നു. കഴിഞ്ഞ 4 ദിവസങ്ങളിലായി പവന് 3000 രൂപയാണ് വര്‍ധിച്ചത്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 25 രൂപ ഉയർന്ന് 9320 രൂപയായി. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നതെന്നാണ് വിലയിരുത്തല്‍.