ചെറിയ പെരുന്നാൾ ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കിയത് ഭരണഘടനാപരമായ അവകാശങ്ങൾക്ക് വിരുദ്ധം: ജോൺ ബ്രിട്ടാസ് എം.പി.

കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജി എസ് ടി ഉദ്യോഗസ്ഥർക്ക് ചെറിയ പെരുന്നാളിന് അവധി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. 

Mar 28, 2025 - 22:09
Mar 28, 2025 - 22:09
 0  17
ചെറിയ പെരുന്നാൾ ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കിയത് ഭരണഘടനാപരമായ അവകാശങ്ങൾക്ക് വിരുദ്ധം: ജോൺ ബ്രിട്ടാസ് എം.പി.

തിരുവനന്തപുരം: ചെറിയ പെരുന്നാൾ ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കിയത് ഭരണഘടനാപരമായ അവകാശങ്ങൾക്ക് വിരുദ്ധമെന്ന് ജോൺ ബ്രിട്ടാസ് എം.പി. കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണറുടെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജി എസ് ടി ഉദ്യോഗസ്ഥർക്ക് ചെറിയ പെരുന്നാളിന് അവധി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. 

കേന്ദ്ര സ‍ർക്കാർ അംഗീകരിച്ച അവധി ദിന പട്ടികയിൽ ഉൾപ്പെടുന്നതാണ് ചെറിയ പെരുന്നാൾ ദിനമെന്ന് കത്തിൽ എംപി ചൂണ്ടിക്കാട്ടി. ആർക്കും അവധി നൽകരുത് എന്നാണ് സൂപ്പർവൈസർമാർക്ക് കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണർ നൽകിയ നിർദേശം. ഇക്കാര്യം ഉറപ്പാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക വർഷം അവസാനമായതിനാൽ ബാക്കിയുള്ള ജോലികൾ തീർക്കാനെന്നാണ് നൽകുന്ന വിശദീകരണം. 

What's Your Reaction?

like

dislike

love

funny

angry

sad

wow