കേരളത്തില്‍ നാല് ദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത് 1,400 രൂപ
ഇന്നലെ കുറിച്ച പവന് 66,720 രൂപയെന്ന റെക്കോഡാണ് ഒറ്റരാത്രികൊണ്ട് മറികടന്നത്.

കൊച്ചി: സ്വര്‍ണ വില റെക്കോഡ് ഭേദിച്ച് തുടര്‍ച്ചയായ മുന്നേറ്റത്തിലാണ്. കേരളത്തില്‍ നാല് ദിവസം കൊണ്ട് പവന്‍ വില 1,400 രൂപയാണ് ഉയര്‍ന്നത്. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 8,360 രൂപയായി. പവന്‍വില 160 രൂപ ഉയര്‍ന്ന് 66,880 രൂപയുമായി. ഇന്നലെ കുറിച്ച പവന് 66,720 രൂപയെന്ന റെക്കോഡാണ് ഒറ്റരാത്രികൊണ്ട് മറികടന്നത്. ഈ സാമ്പത്തിക വര്‍ഷം ഇതോടെ കേരളത്തില്‍ 32 ശതമാനത്തിലധികം വിലവര്‍ധനയാണ് രേഖപ്പെടുത്തുന്നത്. കനം കുറഞ്ഞതും കല്ലുപതിപ്പിച്ചതുമായ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം വിലയും ഇന്ന് കൂടി.
ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 6,855 രൂപയിലാണ് വ്യാപാരം. വിവിധ ലോകരാജ്യങ്ങള്‍ സ്വര്‍ണം വാങ്ങുന്നത് കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ഉയര്‍ത്തുകയാണ്. ഇതും സ്വര്‍ണ വിലയെ ബാധിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 38.24 ശതമാനത്തോളമാണ് സ്വര്‍ണ വില ഉയര്‍ന്നത്. ഇക്കാരണങ്ങളെല്ലാം തുടര്‍ന്നാലും വീണ്ടും ഉയരാനുള്ള സാധ്യതകളാണ് കണക്കാക്കുന്നത്, ബാങ്ക് ഓഫ് അമേരിക്ക ഈ വര്‍ഷം സ്വര്‍ണവില ഔണ്‍സിന് 3,063 ഡോളര്‍ എത്തുമെന്നാണ് പ്രവചിക്കുന്നത്. ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനം 3,300 ഡോളറാണ്.
What's Your Reaction?






