വിദ്യാര്‍ഥികളുടെ 'റോബിന്‍ ഭായ്'; എറണാകുളം ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്ന മുഖ്യകണ്ണി പിടിയില്‍ 

പെരുമ്പാവൂര്‍ ഭായി കോളനിയില്‍ നിന്ന് 9 കിലോയില്‍ അധികം കഞ്ചാവുമായാണ് പൊലീസ് ഇയാളെ പിടികൂടിയത്.

Mar 26, 2025 - 18:00
Mar 26, 2025 - 18:01
 0  16
വിദ്യാര്‍ഥികളുടെ 'റോബിന്‍ ഭായ്'; എറണാകുളം ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്ന മുഖ്യകണ്ണി പിടിയില്‍ 

കൊച്ചി: എറണാകുളം ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന മുഖ്യ കണ്ണി പെരുമ്പാവൂരില്‍ പിടിയിലായി. വിദ്യാര്‍ഥികള്‍ റോബിന്‍ ഭായ് എന്ന് വിളിക്കുന്ന അസാം സ്വദേശി റോബിന്‍ മണ്ഡല്‍ ആണ് പിടിയിലായത്. പെരുമ്പാവൂര്‍ ഭായി കോളനിയില്‍ നിന്ന് 9 കിലോയില്‍ അധികം കഞ്ചാവുമായാണ് പൊലീസ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് കോതമം​ഗലത്തെ കോളേജിൽ നിന്നും വിദ്യാർ‍ത്ഥികളെ കഞ്ചാവുമായി പിടിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പെരുമ്പാവൂരിൽ താമസിക്കുന്ന റോബിൻ ഭായെ പിടികൂടുന്നത്. വിശദമായുള്ള പരിശോധനയിൽ 9 കിലോ കഞ്ചാവുമായി ഇയാളെ പിടികൂടുകയായിരുന്നു. വാട്സ്പ്പ് വഴിയാണ് ഇയാൾ പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു. പൊതിക്കനുസരിച്ച് പണം ഈടാക്കുന്നതായിരുന്നു ഇയാളുടെ രീതി. ഓപ്പറേഷൻ ക്ലീൻ എന്ന പേരിലാണ് പൊലീസ് ലഹരിക്കെതിരെ നടപടി ആരംഭിച്ചിരിക്കുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow