ഇതുവരെ കണ്ടിട്ടില്ലാത്ത ഡിസൈനിലും ഡിസ്പ്ലേ വലിപ്പത്തിലും ക്യാമറ; വരുന്നു ഐഫോണ്‍ സീരീസുകള്‍
ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ മോഡലായിരിക്കും ഇത്.

ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഡിസൈനിലും ഡിസ്പ്ലേ വലിപ്പത്തിലും ക്യാമറ സെറ്റപ്പിലുമായി ഐഫോണ്‍ എയര്‍ എന്ന മോഡല്‍ ആപ്പിള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, ഐഫോണ്‍ 17 എയര്‍ എന്നീ മോഡലുകളാണ് 2025 സെപ്റ്റംബറില്‍ വിപണിയിലെത്തുക. ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ മോഡലായിരിക്കും ഇത്.
അടുത്ത വര്‍ഷമാണ് ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലെത്തുക. ഐഫോണ്‍ 17 പ്രോ, 17 പ്രോ മാക്‌സ് എന്നിവക്ക് നടുവിലായിരിക്കും എയറിന്റെ സ്ഥാനം. ഐഫോണ്‍ 17 പ്രോ, 17 പ്രോ മാക്‌സ് എന്നിവയേക്കാള്‍ കുറവും ഐഫോണ്‍ 17യേക്കാള്‍ കൂടുതലുമാകും വില. ഫോബ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ഐഫോണ്‍ 6 പ്ലസിന്റെ വിലയായ 899 ഡോളറായിരിക്കും (ഏകദേശം 77,000 രൂപ) ഐഫോണ്‍ 17 എയറിനുണ്ടാവുക.
ഇക്കുറി പോര്‍ട്ടുകളില്ലാതെ പൂര്‍ണമായും വയര്‍ലെസ് ചാര്‍ജിംഗില്‍ മാത്രം പ്രവര്‍ത്തിക്കുന്ന രീതി ഐഫോണ്‍ എയറില്‍ പരീക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് ഫോബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 48 മെഗാപിക്‌സലിന്റെ സിംഗിള്‍ ക്യാമറയായിരിക്കും ഫോണിനുണ്ടാവുക.
What's Your Reaction?






