അനധികൃത സ്വത്ത്: ബി.ജെ.പി .നേതാവ് വി.വി. രാജേഷിനെതിരെ പോസ്റ്റര്‍
അനധികൃത സ്വത്തില്‍ അന്വേഷണം വേണമെന്നാണ് പോസ്റ്ററിലെ ആവശ്യം.

തിരുവനന്തപുരം: ബി.ജെ.പി .നേതാവ് വി.വി. രാജേഷിനെതിരെ പോസ്റ്റര്‍. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നിലും വി.വി. രാജേഷിന്റെ വീടിന് മുന്നിലുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനധികൃത സ്വത്തില്‍ അന്വേഷണം വേണമെന്നാണ് പോസ്റ്ററിലെ ആവശ്യം. ഇന്ന് രാവിലെയാണ് വി.വി. രാജേഷിന്റെ വഞ്ചിയൂരിലെ വീടിന് മുന്നിലും ഒപ്പം തന്നെ ബി.ജെ.പി. സംസ്ഥാന കമ്മറ്റിയുടെ പുതിയ ഓഫീസിനും പഴയ ഓഫീസിന് മുന്നിലും പോസ്റ്റര്‍ വന്നിട്ടുള്ളത്.
വി.വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അതൃപ്തിയറിയിച്ചു. പാര്‍ട്ടിയില്‍ ഇനി ഇത്തരം പ്രവണത അനുവദിക്കില്ലെന്ന് അദ്ദേഹം ജില്ലാ നേതൃത്വത്തിന് താക്കീതുനല്‍കി.
What's Your Reaction?






