തിരുവല്ലയില്‍ ഒന്നര വയസുകാരിയുടെ വായ പൊത്തിപ്പിടിച്ച് 14കാരിയായ സഹോദരിയെ പീഡിപ്പിച്ചു; പ്രതികളെ പിടികൂടി നാട്ടുകാർ
കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്കു പോയ സമയത്ത് ഗോത്രഭാഷ മാത്രം സംസാരിക്കുന്ന കുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്
പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ബംഗാളിലെ മാൽഡ ജില്ലയിലെ ഗംഗാരാംപൂർ സ്വദേശികളായ ചെറുറായ് (35), ജയന്ത് രാജ് (22) എന്നിവരാണ് പോലീസ് പിടിയിലായത്. പീഡനത്തിനിരയായ പെൺകുട്ടി ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ്. പ്രതികൾക്കെതിരെ പോക്സോ (POCSO) വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയതായി പോലീസ് അറിയിച്ചു.
കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്കു പോയ സമയത്ത് ഗോത്രഭാഷ മാത്രം സംസാരിക്കുന്ന കുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. റോഡിൽ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ എടുക്കാൻ കുട്ടികൾ പുറത്തിറങ്ങിയ തക്കം നോക്കി പ്രതികൾ മുറിയിൽ കയറി ഒളിച്ചിരുന്നു. കുട്ടികൾ അകത്തേക്ക് തിരികെയെത്തി വാതിലടച്ച് ഉറങ്ങാൻ കിടന്ന സമയത്താണ് 14-കാരിയെ പീഡിപ്പിച്ചത്.
ഇളയ കുട്ടിയായ ഒന്നര വയസ്സുകാരി പേടിച്ച് നിലവിളിച്ചപ്പോൾ പ്രതികളിലൊരാൾ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പീഡന ശ്രമത്തിനിടെ പുറത്തിറങ്ങിയോടിയ കുട്ടികൾ അയൽക്കാരെ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് പ്രതികളെ മുറിക്കുള്ളിലിട്ട് പൂട്ടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
What's Your Reaction?

