ഷാര്‍ജ: ഷാർജയിൽ കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിനി അതുല്യ(30)യെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്. ‘ആതു പോയി ഞാനും പോണു’ എന്നാണ് സതീഷിൻറെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു ദിവസം മുമ്പ് അതുല്യയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോയും സതീഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
അതേസമയം സംഭവത്തിൽ താന്‍ നിരപരാധിയെന്ന് ഭര്‍ത്താവ് സതീഷ്. സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. സംഭവം നടക്കുമ്പോൾ താൻ പുറത്ത് ആയിരുന്നുവെന്നും തിരികെ വന്നപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സതീഷ് പറഞ്ഞു.
അതുല്യ അബോർഷൻ ചെയ്തത് തന്നെ മനസികമായി തളർത്തിയെന്നും ആ സമയത്തു മദ്യപിച്ചുവെന്നും അന്ന് മുതൽ മാനസികമായി ഞങ്ങൾ അകന്നുവെന്നും സതീഷ് പറയുന്നു. താൻ വീട്ടുകാരുമായി സംസാരിക്കുന്നത് അതുല്യക്ക് ഇഷ്ട്ടം അല്ല. കഴിഞ്ഞ അഞ്ച് വർഷമായി അവരുമായി ബന്ധമില്ല. അതുല്യ തന്നെ മർദിക്കാറുണ്ടെന്നും കൈ ഒടിഞ്ഞ സമയത്തുപോലും അവൾ തന്നെ ബെൽറ്റ് കൊണ്ട് അടിച്ചുവെന്നുമൊക്കെയാണ് സതീഷ് പറയുന്നത്.
ഫ്ലാറ്റിലെ ക്യാമറ പരിശോധിക്കണമെന്നും സതീഷ് ആവശ്യപ്പെട്ടു. മാത്രമല്ല ഇപ്പോൾ നാട്ടിൽ പോകാൻ പറ്റാത്ത അവസ്ഥയാണെന്നും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നും സതീഷ് ആവശ്യപ്പെട്ടു.