പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു
അശോകന് 80 ശതമാനം പൊള്ളലേറ്റിരുന്നു

കോട്ടയം: പാലാ രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. രാമപുരം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകൻ (55) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. അശോകന് 80 ശതമാനം പൊള്ളലേറ്റിരുന്നു.
ഇന്നലെ രാവിലെ 10 മണിയോടെയാണ് ഇളംതുരുത്തിയിൽ ഹരി (59) ജ്വല്ലറിയിലെത്തി അശോകന് നേർക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പറയുന്നു. തീയിട്ട ഉടൻ ഓടി രക്ഷപെട്ട പ്രതി ഹരി, ഒരു മണിക്കൂറിനുശേഷം രാമപുരം പോലീസിൽ കീഴടങ്ങിയിരുന്നു. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.
What's Your Reaction?






