കേരളത്തെ നടുക്കിയ യഥാർത്ഥ കഥ; 'കിരാത' മേയ് 29-ന് തിയേറ്ററുകളിലേക്ക്!

May 18, 2026 - 23:44
May 18, 2026 - 23:45
 0
കേരളത്തെ നടുക്കിയ യഥാർത്ഥ കഥ; 'കിരാത' മേയ് 29-ന് തിയേറ്ററുകളിലേക്ക്!

കേരള മനസ്സാക്ഷിയെയാകെ നടുക്കിയ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം 'കിരാത' മേയ് 29-ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. കോന്നിയുടെ ദൃശ്യമനോഹരമായ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഒരു കൂട്ടം കൗമാരക്കാരുടെ സൗഹൃദവും പ്രണയവും പാട്ടും നൃത്തവുമെല്ലാം നിറഞ്ഞ ആഹ്ലാദകരമായ ജീവിതം അപ്രതീക്ഷിതമായി അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ചെന്നെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തുടർന്ന് ഭീകരത നിറഞ്ഞ ദിനരാത്രങ്ങളാണ് അവരെ കാത്തിരിക്കുന്നത്.

ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ) നിർമ്മിച്ച്, റോഷൻ കോന്നി ഛായാഗ്രഹണവും എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച ചിത്രമാണിത്. ജിറ്റ ബഷീറാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പുതുമുഖങ്ങൾക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിൽ നിർമ്മാതാവ് ഇടത്തൊടി ഭാസ്ക്കരനും ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

എം.ആർ. ഗോപകുമാർ, ചെമ്പിൽ അശോകൻ, സംവിധായകൻ തുളസീദാസ്, ദിനേശ് പണിക്കർ, ഡോ. രജിത്കുമാർ, രാജ്മോഹൻ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗറോസ്, സച്ചിൻ പാലപ്പറമ്പിൽ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. മനോജ് കുളത്തിങ്കൽ, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ് എന്നിവരുടെ വരികൾക്ക് സജിത് ശങ്കറാണ് സംഗീതം പകർന്നിരിക്കുന്നത്. ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കൽ, അരിസ്റ്റോ സുരേഷ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

കലേഷ്കുമാർ കോന്നി, ശ്യാം അരവിന്ദം എന്നിവർ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർമാരായ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സജിത് സത്യനാണ്. വിനോജ് പല്ലിശ്ശേരി (കല), സിന്റാ മേരി വിൻസന്റ് (ചമയം), അനിശ്രീ (കോസ്റ്റ്യും), ഹരിരാഗ് എം. വാര്യർ (സൗണ്ട് ഡിസൈൻ), ഫിഡൽ അശോക് (ബാക്ക്ഗ്രൗണ്ട് സ്കോർ), നിധിൻ രാജ് (ടൈറ്റിൽ അനിമേഷൻ), ഷമീർ ബിൻ കരിം റാവുത്തർ (കോറിയോഗ്രാഫി) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് തന്നെയാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. പിആർഒ: അജയ് തുണ്ടത്തിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow