കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച് നിർണ്ണായക നീക്കം; രമേശ് ചെന്നിത്തല രാജിവെക്കുന്നു? തലസ്ഥാനത്ത് നാടകീയ നീക്കങ്ങൾ
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ കടുത്ത പ്രതിസന്ധി. ഹൈക്കമാൻഡ് തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എംഎൽഎ സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നതായാണ് വിവരം. ഇന്നലെ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചപ്പോൾ തന്നെ ചെന്നിത്തല തന്റെ രാജി സന്നദ്ധതയും അവഗണനയിലുള്ള പ്രതിഷേധവും അറിയിച്ചിരുന്നു.
രാജിക്കത്ത് തയ്യാറാക്കാൻ ഓഫീസിന് നിർദ്ദേശം നൽകിയ ചെന്നിത്തല, ഇന്ന് രാവിലെ ഒൻപത് മണിയോടെ തിരുവനന്തപുരത്തെത്തി തന്റെ അനുകൂലികളായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ചെന്നിത്തലയുടെ നീക്കം തടയാൻ ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകി ഹൈക്കമാൻഡ് അനുനയ ശ്രമങ്ങൾ തുടങ്ങിയതായാണ് സൂചന. എന്നാൽ, തന്നെ പിന്തുണയ്ക്കുന്ന മൂന്ന് പേരെക്കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന കർശന നിലപാട് അദ്ദേഹം സ്വീകരിച്ചേക്കും. ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത്, പി.ജെ. വിനോദ് എന്നിവരെ മന്ത്രിമാരാക്കണമെന്ന ആവശ്യമാകും പ്രധാനമായും ഉയരുക.
What's Your Reaction?



