വകുപ്പുകൾക്കായി വടംവലി; വിട്ടുവീഴ്ചയില്ലാതെ കെ.സി പക്ഷം, ചർച്ചകൾക്കായി വേണുഗോപാൽ ഇന്ന് എത്തും
തിരുവനന്തപുരം∙ കേരള മുഖ്യമന്ത്രിസ്ഥാനം വി.ഡി. സതീശന് നൽകിയതിൽ അതൃപ്തിയുള്ള കെ.സി. വേണുഗോപാൽ പക്ഷം മന്ത്രിസഭാ രൂപീകരണത്തിൽ കടുത്ത നിലപാടിലേക്ക്. ആഭ്യന്തരം, ധനകാര്യം, റവന്യൂ, ആരോഗ്യം, ടൂറിസം തുടങ്ങിയ സുപ്രധാന വകുപ്പുകൾ വേണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ പുതുമുഖങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും മുൻഗണന നൽകണമെന്നും കെ.സി പക്ഷം വാദിക്കുന്നു. ചർച്ചകൾക്കായി ഡൽഹിയിലുള്ള കെ.സി. വേണുഗോപാൽ ഇന്ന് വൈകിട്ടോടെ തലസ്ഥാനത്തെത്തും.
അതേസമയം, ഭരണപരമായ നടപടികളിലേക്ക് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കടന്നു. സത്യപ്രതിജ്ഞാ ചടങ്ങുകളെക്കുറിച്ച് ചർച്ച ചെയ്യാൻ എഡിജിപി മനോജ് എബ്രഹാം, പി. വിജയൻ, ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവർ കന്റോൺമെന്റ് ഹൗസിലെത്തി അദ്ദേഹത്തെ കണ്ടു. മന്ത്രിസഭയിലെ വകുപ്പുവിഭജനം സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ വരും മണിക്കൂറുകളിൽ ഹൈക്കമാൻഡ് പ്രതിനിധികളുടെ നേതൃത്വത്തിൽ നിർണ്ണായക ചർച്ചകൾ നടക്കും.
What's Your Reaction?

