കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി

Jan 3, 2026 - 16:40
Jan 3, 2026 - 16:40
 0
കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു
തിരുവനന്തപുരം: സ്കൂൾ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനും കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. സുപ്രീംകോടതിയില്‍ പുനഃ പരിശോധന ഹര്‍ജി നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
 
അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കി ഇന്നലെ ഇറങ്ങിയ ഉത്തരവാണ് സർക്കാർ മരവിപ്പിച്ചത്.
 
ഫെബ്രുവരിയിൽ നടക്കുന്ന പ്രത‍്യേക കെ ടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്നും സ്ഥാനക്കയറ്റത്തിൽ വ‍്യക്തത വരുത്തുമെന്നും മന്ത്രി പറഞ്ഞു. 40000 ത്തിലധികം അധ്യാപകരുടെ ജോലിയെയും പ്രമോഷനേയും ബാധിക്കുന്നതായിരുന്നു ഉത്തരവ്. അധ്യാപകരുടെ ഗുണനിലവാരം ഉറപ്പാക്കുന്നത് അനുഭവ സമ്പത്ത് കൂടിയാണ്. അനുഭവ സമ്പത്ത് ഉള്ളവരെ പിരിച്ചുവിടുന്നത് ഗുണനിലവാരം തകര്‍ക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow