നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്; പുതിയ രജിസ്‌ട്രേഷൻ വേണ്ട, അഡ്മിറ്റ് കാർഡ് ഉടൻ ലഭിക്കും

May 15, 2026 - 10:14
May 15, 2026 - 10:15
 0
നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്; പുതിയ രജിസ്‌ട്രേഷൻ വേണ്ട, അഡ്മിറ്റ് കാർഡ് ഉടൻ ലഭിക്കും

ന്യൂഡൽഹി∙ ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി (NEET UG) പുനഃപരീക്ഷ ജൂൺ 21ന് നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) തീരുമാനിച്ചു. മേയ് 3ന് നടന്ന പരീക്ഷയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ പൂർണ്ണമായി റദ്ദാക്കി പുതിയ തീയതി പ്രഖ്യാപിച്ചത്. അക്കാദമിക് സെഷനുകൾ വൈകുന്നത് ഒഴിവാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലാണ് ഈ നീക്കം.

നേരത്തെ അപേക്ഷിച്ച വിദ്യാർത്ഥികൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും അധിക ഫീസ് നൽകേണ്ടതില്ലെന്നും എൻടിഎ അറിയിച്ചു. പഴയ അപേക്ഷകർക്ക് പുതിയ അഡ്മിറ്റ് കാർഡുകൾ വെബ്സൈറ്റ് വഴി ലഭ്യമാക്കും. വിദ്യാർത്ഥികൾ തിരഞ്ഞെടുത്ത പരീക്ഷാ നഗരങ്ങളിൽ മാറ്റമുണ്ടാകില്ലെങ്കിലും കേന്ദ്രങ്ങൾ മാറാൻ സാധ്യതയുണ്ട്. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് വിട്ടിരിക്കുകയാണ്. വിദ്യാർത്ഥികൾ വ്യാജവാർത്തകളിൽ വഞ്ചിതരാകാതെ ഔദ്യോഗിക വിവരങ്ങൾക്കായി എൻടിഎ വെബ്സൈറ്റ് മാത്രം പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow