മുൻ റെയിൽവേ മന്ത്രി മുകുൾ റോയ് അന്തരിച്ചു; വിടവാങ്ങിയത് തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാവ്

ഇന്ത്യയുടെ 32-ാമത് റെയിൽവേ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ രണ്ട് തവണ പശ്ചിമ ബംഗാളിനെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു

Feb 23, 2026 - 18:13
Feb 23, 2026 - 18:13
 0
മുൻ റെയിൽവേ മന്ത്രി മുകുൾ റോയ് അന്തരിച്ചു; വിടവാങ്ങിയത് തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാവ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായ മുകുൾ റോയ് (71) അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. പശ്ചിമ ബംഗാൾ നിയമസഭയിൽ കൃഷ്ണനഗർ ഉത്തർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു അദ്ദേഹം.

ഇന്ത്യയുടെ 32-ാമത് റെയിൽവേ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ രണ്ട് തവണ പശ്ചിമ ബംഗാളിനെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തൃണമൂൽ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് 2015-ൽ നീക്കം ചെയ്യപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം പാർട്ടി വിട്ടു. 2017 നവംബറിൽ ബിജെപിയിൽ ചേർന്ന അദ്ദേഹം 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജൂൺ 11-ന് വീണ്ടും തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിയെത്തി.

തൃണമൂൽ കോൺഗ്രസ് കെട്ടിപ്പടുക്കുന്നതിൽ മമത ബാനർജിയുടെ വലംകൈയായി പ്രവർത്തിച്ച നേതാവായിരുന്നു മുകുൾ റോയ്. മുകുൾ റോയിയുടെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.

What's Your Reaction?

like

dislike

love

funny

angry

sad

wow