സന്നാഹ പോരാട്ടത്തിൽ അർജന്റീനയ്ക്ക് മേൽക്കൈ; മെസി വീണ്ടും ശ്രദ്ധാകേന്ദ്രം

Jun 10, 2026 - 20:46
Jun 10, 2026 - 20:47
 0
സന്നാഹ പോരാട്ടത്തിൽ അർജന്റീനയ്ക്ക് മേൽക്കൈ; മെസി വീണ്ടും ശ്രദ്ധാകേന്ദ്രം

ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ കരുത്തറിയിച്ച് അർജന്റീന. ഐസ്ലാൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നിലവിലെ ലോക ചാമ്പ്യൻമാർ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.

സൂപ്പർ താരം ലയണൽ മെസി വീണ്ടും ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. മത്സരത്തിൽ വലന്റിൻ ബാർക്കോയും തിയാഗോ അൽമാഡയും അർജന്റീനയ്ക്കായി വലകുലുക്കിയപ്പോൾ, പകരക്കാരനായി കളത്തിലെത്തിയ മെസി പെനാൽറ്റിയിലൂടെ മൂന്നാം ഗോൾ നേടി. എഴുപതാം മിനിറ്റിൽ കളത്തിലിറങ്ങിയ മെസി മിനിറ്റുകൾക്കകം തന്റെ സാന്നിധ്യം ഗോൾ നേട്ടത്തിലൂടെ അറിയിക്കുകയായിരുന്നു.

വിജയത്തോടെ ലോകകപ്പിന് മുൻപുള്ള ആത്മവിശ്വാസം വർധിപ്പിച്ച അർജന്റീന, ജൂൺ 17ന് അൾജീരിയക്കെതിരെയാണ് ടൂർണമെന്റിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് മെസിയും സംഘവും ലോകകപ്പ് പോരാട്ടത്തിന് തയ്യാറെടുക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow