ശബരിമലയ്ക്ക് പുതിയ തന്ത്രി; കണ്ഠരര്‍ ബ്രഹ്മദത്തനെ തിരഞ്ഞെടുത്തു

Jul 25, 2026 - 15:22
Jul 25, 2026 - 15:23
 0
ശബരിമലയ്ക്ക് പുതിയ തന്ത്രി; കണ്ഠരര്‍ ബ്രഹ്മദത്തനെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പുതിയ തന്ത്രിയായി കണ്ഠരര്‍ ബ്രഹ്മദത്തനെ തിരഞ്ഞെടുത്തു. നിലവിലെ തന്ത്രി കണ്ഠരര്‍ രാജീവരുടെ മകനായ ബ്രഹ്മദത്തനെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന ബോര്‍ഡ് യോഗം പുതിയ തന്ത്രിയായി തെരഞ്ഞെടുത്തത്.

ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചിങ്ങമാസ പൂജകള്‍ക്കായി നട തുറക്കുമ്പോള്‍ തന്ത്രിസ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കാട്ടി കണ്ഠരര്‍ രാജീവര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നുള്ള തന്ത്രി ചുമതല മകന്‍ കണ്ഠരര്‍ ബ്രഹ്മദത്തന് നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ഥന.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ ആവശ്യം പരിഗണിച്ച് ബ്രഹ്മദത്തനെ പുതിയ ശബരിമല തന്ത്രിയായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow