ചോറ്റാനിക്കര പീഡനം; ആൺ സുഹൃത്ത് കസ്റ്റഡിയിൽ

പെൺകുട്ടിയുടെ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശിയാണ് പോലീസിന്റെ പിടിയിലായത്

Jan 29, 2025 - 12:29
Jan 29, 2025 - 12:30
 0  7
ചോറ്റാനിക്കര പീഡനം; ആൺ സുഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി: ചോറ്റാനിക്കരയിൽ വീട്ടിനുള്ളിൽ അവശനിലയിൽ 19കാരിയെ കണ്ടെത്തിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. പെൺകുട്ടിയുടെ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശിയാണ് പോലീസിന്റെ പിടിയിലായത്. ഇരുവരും തമ്മിലുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. 

നേരത്തെയും ഇയാൾ പെൺകുട്ടിയെ മർദിക്കാറുണ്ടായിരുന്നു. നേരത്തെ ഉണ്ടായ ആക്രമണത്തിൽ മകളുടെ മുഖത്തും ശരീരത്തിലും മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഈ ബന്ധം അവസാനിപ്പിക്കാൻ മകളോട് പല തവണ പറഞ്ഞെങ്കിലും ബന്ധം തുടരുകയായിരുന്നു.

ഞായറാഴ്ചയാണ് പെൺകുട്ടിയെ അർധനഗ്നയായി അവശനിലയിൽ വീടിനുള്ളില്‍ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുക്കിയതിൻ്റെയും കയ്യിൽ മുറിവേറ്റതിൻ്റെയും പാടുകൾ പെൺകുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow