തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥി 9ാം ക്ലാസുകാരനെ കുത്തി
ലാബ് ആവശ്യത്തിനായി കൊണ്ടുവന്ന കത്തി ഉപയോഗിച്ചാണ് കുത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥി 9ാം ക്ലാസുകാരനെ കുത്തി. ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസ്സിൽ വച്ചാണ് കുട്ടിക്ക് കുത്തേറ്റത്. ലാബ് ആവശ്യത്തിനായി കൊണ്ടുവന്ന കത്തി ഉപയോഗിച്ചാണ് കുത്തിയത്.
നെട്ടയം മലമുകളിൽ വച്ചാണ് ബസിനുള്ളിൽ ആക്രമണം നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ മുഖത്തും കഴുത്തിന് പിന്നിലും പരിക്കേറ്റു. നെട്ടയത്തെ സ്വകാര‍്യ സ്കൂൾ ബസിൽ വച്ചായിരുന്നു സംഭവം.
കുത്തേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിന് പിന്നാലെ പ്ലസ് വൺ വിദ്യാര്‍ഥിയെ വട്ടിയൂർകാവ് പൊലീസ് കസ്റ്റഡിയിലെടുത്തു.
What's Your Reaction?






