ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; 100-ാം വിക്ഷേപണം വിജയം

GSLV – F15 NVS – 02 വിക്ഷേപണം വിജയകരം

Jan 29, 2025 - 10:25
Jan 29, 2025 - 10:25
 0  3
ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; 100-ാം വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: പുതു ചരിത്രമെഴുതി ഐഎസ്ആര്‍ഒ. ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണം വിജയകരമായി.  ഇന്ന് രാവിലെ 6.23നാണ്  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന്  100-ാം വിക്ഷേപണം നടത്തിയത്.

ഗതിനിർണയ ഉപഗ്രഹമായ NVS -02നെ GSLV F15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 സാറ്റ്‌ലൈറ്റ്. വിക്ഷേപണം നടന്ന് 19 മിനുട്ടിൽ ഉപ​ഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow